#election ഡിജിപി ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ വേണ്ടി രാജി നൽകി

  • 5 years ago
ഡിജിപി ജേക്കബ് തോമസ് രാജി വെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ വേണ്ടിയാണ് സ്വമേധയാ രാജി നൽകിയത്. ചാലക്കുടിയിലെ മണ്ഡലത്തിൽ നിന്നാകും ജേക്കബ് തോമസ് മത്സരിക്കുന്നത്. ട്വൻറി 20 യുടെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരരംഗത്ത് എത്തുക. സംസ്ഥാന സർക്കാരിന്റെ പിഴവുകൾ തുടക്കം മുതലേ ചൂണ്ടിക്കാട്ടിയതിന് ജേക്കബ് തോമസ് സസ്പെൻഷനിൽ ആയിരുന്നു. 2017 ഡിസംബറിൽ ആണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. എന്നാലിപ്പോൾ സ്വമേധയാ രാജി വെച്ചു കൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പു കളത്തിലേക്ക് ജേക്കബ് തോമസ് ഇറങ്ങുന്നത്.

Recommended