"വിടി ബൽറാം മുണ്ട് അഴിച്ചുകാണിച്ചാലും അത്ഭുതപ്പെടില്ല" | Oneindia Malayalam

  • 6 years ago
VT Balram's comment against AKG sparks row, Asianet news hour discussion.

സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹിക പ്രവർത്തകനും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന എ കെ ഗോപാലൻ എന്ന ഏ കെ ജിയെക്കുറിച്ച് കോൺഗ്രസ് എം എൽ എ വി ടി ബൽറാം ഫേസ്ബുക്കിൽ നടത്തിയ പരാമർശം ഉണ്ടാക്കിയ വിവാദങ്ങൾ അവസാനിക്കുന്നില്ല. ഏ കെ ജിയെ ബാലപീഡകനെന്ന് വിളിച്ച വി ടി ബൽറാം ഒരു ആവേശത്തിന്റെ പുറത്ത് ചെയ്തത് അല്ല എന്ന് തെളിയിക്കുന്നതാണ് പിന്നീട് നടത്തിയ പ്രതികരണങ്ങളും.എന്നാൽ വി ടി ബൽറാം എം എൽ എ ഇങ്ങനെ പറയുന്നതിലൊന്നും ഒരു അത്ഭുതവും ഇല്ല എന്ന അഭിപ്രായക്കാരനാണ് സി പി എം നേതാവായ എ എൻ ഷംസീര്‍ എം എൽ എയ്ക്ക് ഉള്ളത്. ബൽറാം വിവാദത്തെക്കുറിച്ച് ഏഷ്യാനെറ്റിൽ നടന്ന ചർച്ചയിലാണ് ഷംസീർ വി ടി ബൽറാം ഉടുത്ത മുണ്ട് അഴിച്ചുകാണിച്ചാലും അത്ഭുതപ്പെടില്ല എന്ന് പറഞ്ഞ് ബൽറാമിനെ ക്രൂരമായി ആക്രമിച്ചത്. ടി ബൽറാമിനെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അദ്ദേഹം വന്നത് തീക്ഷ്ണമായ ഒരു സമരമുഖത്ത് കൂടിയൊന്നും അല്ല. ഫേസ്ബുക്കിനകത്ത് സമരം നടത്തുന്ന ആളാണ് ബൽറാം. ബൽറാം മുണ്ടഴിച്ച് കാണിച്ച് ശ്രദ്ധ പിടിച്ച് പറ്റാൻ നോക്കിയാലും അത്ഭുതമില്ല. ഞങ്ങളൊക്കെ ജനങ്ങള്‍ക്കിടയിൽ നിന്നും ഉയർന്നുവരുന്നവരാണ്

Recommended