അപകടത്തിൽ മരിച്ച സഹപാഠിയുടെ കുടുംബത്തിന് കോളജ് വിദ്യാർത്ഥികൾ പുതിയ വീട് നിർമ്മിച്ച് നൽകി

  • 16 days ago
അപകടത്തിൽ മരിച്ച സഹപാഠിയുടെ കുടുംബത്തിന് കോളജ് വിദ്യാർത്ഥികൾ പുതിയ വീട് നിർമ്മിച്ച് നൽകി. മലപ്പുറം കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ മൂന്നാം വർഷ വിദ്യർഥികളായ അസ്‌ലമും, ഹർഷദും നവംബറിലാണ് ബൈക്ക് അപകടത്തിൽ മരിച്ചത്. അസ്‍ലമിന്റെ പൊതുദർശത്തിനെത്തിയ സഹപാഠികളും, അധ്യാപകരും കുടുംബത്തിന്റെ വീട് കണ്ട് ഏറെ പ്രയാസപ്പെട്ടു. കോളജ് യൂണിയൻ വിദ്യാർത്ഥികളിൽ നിന്നും പണം പിരിച്ചു. അധ്യാപകരും മാനേജ്മെന്റും വിദ്യാത്ഥികൾക്ക് ഒപ്പം നിന്നു. ഇരുപത് ലക്ഷം രൂപ കൊണ്ട് മനോഹരമായ വീട് നിർമിച്ച് നൽകി.

Recommended