സുരേഷ് ഗോപിയുടെ സ്പര്‍ശനത്തില്‍ ദുരുദ്ദേശമില്ല, പക്ഷെ അത് വേണ്ടായിരുന്നു, ഗണേഷ് കുമാര്‍ പറയുന്നു

  • 7 months ago
MLA Ganesh Kumar open up about his opinion on Suresh Gopi Controversy | മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സുരേഷ് ഗോപിയുടെ പേരാണ്. കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയപ്പോള്‍ മുതലാണ് താരം ഒരു ചര്‍ച്ച വിഷയമായി മാറിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ ആ പ്രവൃത്തിയോട് യോജിപ്പില്ലെന്ന് പറയുകയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഗണേഷ് കുമാര്‍. തനിക്ക് അറിയാവുന്ന സുരേഷ് ഗോപി ദുരുദ്ദേശത്തോടെ പെരുമാറുന്നയാളല്ലെന്നും പക്ഷെ ഇത് വേണ്ടിയിരുന്നില്ലെന്നുമാണ് ഗണേഷ് കുമാര്‍ പറയുന്നത്‌



~PR.17~ED.21~HT.24~

Recommended