റഷ്യയുടെ വാക്‌സിന്‍ പണി തരുമോ ? അറിയേണ്ടതെല്ലാം

  • 4 years ago
കൊവിഡില്‍ തളര്‍ന്ന ലോകത്തിന് പ്രതീക്ഷ നല്‍കി കൊണ്ടാണ് റഷ്യ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ചത്. സ്പുട്‌നിക് 5 എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന്‍ റഷ്യയിലെ ഗമേലയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വികസിപ്പിച്ചിരിക്കുന്നത്. തന്റെ മകള്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത് എന്ന പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ അറിയിപ്പ് ലോകരാജ്യങ്ങളുടെ വിശ്വാസ്യത ലക്ഷ്യമിട്ട് കൊണ്ടുകൂടിയാണ്. വാക്‌സിന്‍ എത്തി, ദുരിതത്തിന് അവസാനമാകുന്നു എന്ന് കരുതുന്നതിന് മുമ്പ് എങ്ങനെയാണ് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നത് എന്നും എന്തൊക്കെയാണ് പോരായ്മകള്‍ എന്നും പരിശോധിക്കേണ്ടതുണ്ട്

Recommended