ലോകകപ്പ് ആര്‍ക്ക് എന്ന് വിന്‍ഡീസ് ഇതിഹാസം ലോയ്ഡിന്റെ പ്രവചനം

  • 5 years ago



ഇംഗ്ലണ്ടില്‍ ക്രിക്കറ്റിന്റെ വന്‍പൂരമായ ഐസിസിയുടെ ഏകദിന ലോകകപ്പിന് ആരവമുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മേയ് 30നാണ് ലോകകപ്പിനു തുടക്കമാവുന്നത്. ഐപിഎല്‍ പോരാട്ടങ്ങള്‍ക്കു കൊടിയിറങ്ങിയതോടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ലോകകപ്പിലേക്കാണ്. 10 മുന്‍നിര ടീമുകള്‍ മാത്രം അങ്കം കുറിക്കുന്ന ലോകകപ്പില്‍ ആരാവും കപ്പുയര്‍ത്തുകയെന്ന കാര്യത്തില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി, വീഡിയോ വരാനിരിക്കുന്ന ലോകകപ്പില്‍ ആര് ചാംപ്യന്‍മാരാവുമെന്ന് പ്രവചിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ ക്ലൈവ് ലോയ്ഡ്. വിന്‍ഡീസിന് രണ്ടു തവണ ലോക കിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.




ICC Cricket World Cup 2019: West Indies great Clive Lloyd says upcoming edition will be an all-rounders' tournament

Recommended