CM Pinarayi Vijayan requested malayalees in usa to participate in salary challenge
  • 6 years ago
പ്രളയ നഷ്ടങ്ങളില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
നവകേരള നിര്‍മ്മാണത്തിനായി അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഒരുമാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറുള്ളവര്‍ അത് നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഒക്ടോബര്‍ 18 മുതല്‍ അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന ധനമന്ത്രിയെ സഹായം ഏല്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കണം. നവകേരള നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായം ആവശ്യമാണ്. ധനസമാഹരണത്തിനായി ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. ഇത്തരത്തില്‍ സമാഹരിക്കുന്ന പണം തികച്ചും സുതാര്യമായി വിനിയോഗിക്കും. കേന്ദ്രം നല്‍കുന്ന ദേശീയ ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലഭിക്കുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. ഇതിനാല്‍തന്നെ അമേരിക്കന്‍ മലയാളി സമൂഹം കേരളത്തെ അകമഴിഞ്ഞ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കും. അമേരിക്കയില്‍ വ്യവസായ പദ്ധതികള്‍ വിജയകരമായി നടത്തുന്ന മലയാളികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended