Nippah: Gulf countries declined export from kerala
  • 6 years ago
നിപ്പയാണ് കര്‍ട്ടണ്‍ ഇട്ടോ ...


നിപ്പ : കേരളത്തില്‍ നിന്നുള്ള പച്ചക്കറിക്കും പഴത്തിനും ഗള്‍ഫില്‍ വിലക്ക്



നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും പഴം പച്ചക്കറി കയറ്റുമതിക്ക് യുഎഇയിലും ബഹ്‌റൈനിലും വിലക്ക്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കയറ്റുമതി വ്യാപാരികൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.തിരുവനന്തപുരം വിമാനത്താവളം വഴി പ്രതിദിനം 60 ടൺ പഴവും പച്ചക്കറിയുമാണ് ഗൾഫിലേക്ക് കയറ്റിഅയക്കുന്നത്. നെടുമ്പാശ്ശേരി വഴി 40 ടണ്ണും കോഴിക്കോടുനിന്നും 20 ടണ്ണുമാണ് പ്രതിദിനം കയറ്റുമതി. നിപ്പ കണ്ടെത്തിയത് കോഴിക്കോട് മാത്രമാണെങ്കിലും മൊത്തത്തിലാണ് വിലക്ക്.ആദ്യം ബഹ്‌റൈനിലും പിന്നാലെ യുഎഇയുമാണ് വിലക്കേർപ്പെടുത്തിയത്. പഴവും പച്ചക്കറിയും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ കയറ്റി അയക്കേണ്ടെന്ന് കേന്ദ്ര സർക്കാറിനെയാണ് അറിയിച്ചത്. കേന്ദ്രത്തിന്റെ അറിയിപ്പ് കയറ്റുമതി വ്യാപാരികൾക്കും ലഭിച്ചു.വിമാനത്താവളങ്ങളിൽ പരിശോധന നടത്തി അണുവിമുക്തമാണെന്ന് ഉറപ്പാക്കിയശേഷമാണ് കയറ്റുമതി ചെയ്യുന്നത്.
Recommended