ജിത്തു കേസ് പുതിയ വഴിത്തിരിവിലേക് ,ഒന്നിലേറെ തവണ ആണ് കത്തിച്ചത് | Oneindia Malayalam

  • 6 years ago
കൊല്ലത്ത് പതിനാലുകാരനെ ക്രൂരമായി അമ്മ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ക്ക് പോലീസിന് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ജയമോളുടെ മാനസിക നില തകരാറിലാണ് എന്നാണ് ഭര്‍ത്താവ് ജോബും മകളും മൊഴി നല്‍കിയിരുന്നത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ ജയമോളെ പോലീസ് വീണ്ടും ചെയ്തു. കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ഈ ചോദ്യം ചെയ്യലിലൂടെ പുറത്ത് വന്നിരിക്കുകയാണ്. ജിത്തു ജോബ് എന്ന ഒന്‍പതാം ക്ലാസ്സുകാരനെ ജയമോള്‍ എന്തിന് കൊലപ്പെടുത്തി, ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നീ ചോദ്യങ്ങള്‍ക്കാണ് അന്വേഷണ സംഘത്തിന് ഉത്തരം കിട്ടേണ്ടതുള്ളത്. ജയമോളെ പലതവണ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ മൊഴികളില്‍ ജയമോള്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്.ജയമോള്‍ക്ക് മാനസിക നില തകരാറുണ്ടോ എന്ന പരിശോധനയും പോലീസിന് നടത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ജയമോളെ മാനസിക രോഗ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്.

Recommended