കത്തിച്ച ശേഷം ശരീരഭാഗങ്ങൾ അടർത്തി മാറ്റി | Oneindia Malayalam
  • 6 years ago
ഒരമ്മയ്ക്ക് മകനെ സ്വന്തം കൈ കൊണ്ട് കൊലപ്പെടുത്തി ചുട്ട് കളയാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കൊല്ലം സ്വദേശി ജയ. വെറും പതിനാല് വയസ്സ് മാത്രം പ്രായമുള്ള ജിത്തുവിനെ സ്വന്തം അമ്മ തന്നെ കഴുത്ത് മുറുക്കി കൊന്ന ശേഷം പറമ്പിലിട്ട് തീ കൊളുത്തുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും കേസ് അന്വേഷിക്കുന്ന പോലീസുകാര്‍ പോലും കൊലപാതകത്തിന്റെ വിവരണം കേട്ട് ഞെട്ടല്‍ മാറാതിരിക്കുകയാണ്. അതിനിടെ കൊലപാതകത്തില്‍ പുതിയ കണ്ടെത്തലുമായി ജിത്തു ജോബിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.ജയയുടെ വീടിന് അടുത്തുള്ള വാഴത്തോട്ടത്തില്‍ നിന്നാണ് കത്തിക്കരിഞ്ഞ ജിത്തുവിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ടായിരുന്നു. ജിത്തുവിനെ ജയ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണ് എന്നായിരുന്നു പോലീസ് നിഗമനം. രണ്ടിടത്ത് വെച്ചാണ് ജയ മൃതദേഹം കത്തിച്ചിരിക്കുന്നത്. വീടിന് പിന്നിലും അടുത്തുള്ള റബ്ബര്‍ തോട്ടത്തിലും വെച്ചാണത്. മുഖമടക്കം കത്തിക്കരിഞ്ഞ നിലയിലാണ് ജിത്തുവിന്റെ മൃതദേഹം കണ്ടെടുത്തത്. കഴുത്തിലും കൈകാലുകളിലും വെട്ടേറ്റിരുന്നു. കാല്‍പാദമാകട്ടെ മുറിച്ച് നീക്കിയ നിലയിലായിരുന്നു.
Recommended