"ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെ" | Oneindia Malayalam

  • 6 years ago
Dubbing Artist Bhagyalakshmi Against VT Balram
തന്നെക്കാൾ പ്രായം കുറഞ്ഞ സുശീലയെ പ്രണയിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരിലാണ് വിടി ബൽറാം എകെജിയെ ബാലപീഡനമെന്ന ക്രിമിനൽ കുറ്റക്കാരനാക്കി സ്ഥാപിക്കുന്നത്. ഇതുവരെയും പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാവാത്ത വിടി ബൽറാമിന് എതിരെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ പ്രതികരണം ഉയരുകയാണ്. എകെജിക്കെതിരെ അതിനിന്ദ്യമായ ആരോപണം ഉന്നയിച്ച വിടി ബൽറാമിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്. അത് അദ്ദേഹത്തിന്റെ സംസ്കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം.. ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ്വിപ്ളവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബൽറാം. ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ളവം എന്നാണ് ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Recommended