അല്‍ഖ്വയിദ ബന്ധം: 3 പേർ അറസ്റ്റില്‍ | Oneindia Malayalam

  • 7 years ago
ഭീകരസംഘടനയായ അല്‍ഖ്വയിദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ കൊല്‍ക്കത്തയില്‍ അറസ്റ്റിലായി. ബന്ധം തെളിയിക്കുന്ന രേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൊല്‍ക്കത്ത പോലീസിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് (എസ്ടിഎഫ്) പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരില്‍ രണ്ടു പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഷംസാദ് മിലന്‍ (26) എന്ന തുഷാര്‍ ബിശ്വാസ്, റിയാസുല്‍ ഇസ്ലാം (25), മൊണോടോഷ് ഡേയ് (46) എന്നിവരെയാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ കൊല്‍ക്കത്ത റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സിവില്‍ എഞ്ചിനിയര്‍ കൂടിയായ ഷംസാദ് മിലാനും റിയാസുല്‍ ഇസ്ലാമുമാണ് ബംഗ്ലാദേശ് സ്വദേശികള്‍. പിടിച്ചെടുത്ത രേഖകള്‍ വിശദ പരിശോധനക്ക് വിധേയമാക്കും. വ്യാജ ആധാര്‍ കാര്‍ഡുകള്‍ ബംഗ്ലാദേശ് സ്വദേശിയായ ഷംസാദ് നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഷംസാദും റിയാസും ഇന്ത്യയിലാണ് കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Recommended