കലിപ്പടക്കാന്‍ വന്ന ബ്ലാസ്റ്റേഴ്സിനും പന്തുമായി എത്തിയ മമ്മൂട്ടിക്കും ട്രോള്‍

  • 6 years ago
ISL 2017; Blasters And Mammootty Got Trolled

ഫുട്ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഎസ്എല്‍ നാലാം സീസണ് ഇന്നലെ തുടക്കമായി. കലിപ്പടക്കണം കപ്പടിക്കണം എന്നൊക്കെ പറഞ്ഞ് വന്ന കേരള ബ്ലാസ്റ്റേഴ്സ് നനഞ്ഞ പടക്കമാകുന്നതാണ് കൊച്ചിയില്‍ കണ്ടത്. ആകെ നിരാശരായിട്ടാണ് ആരാധകര്‍ മടങ്ങിയത്. പക്ഷേ ഉദ്ഘാടനവും പിന്നീട് നടന്ന മത്സരവുമൊക്കെ ഗുണം ചെയ്തത് മറ്റൊരു കൂട്ടര്‍‌ക്കാണ് , ട്രോളര്‍മാര്‍ക്ക്. അവരത് ആഘോഷമാക്കി മാറ്റിക്കളഞ്ഞു. ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഡാൻസ് പ്രകടനം കൂടി ഇല്ലായിരുന്നെങ്കിൽ ടിക്കറ്റ് കാശ് വരെ നഷ്ടമായിപ്പോയേനെ എന്നാണ് കളി സ്റ്റേഡിയത്തിൽ കണ്ടവർ പറയുന്നത്. ടിവിയില്‍ മത്സരം കണ്ടവരെയും ട്രോളര്‍മാര്‍ വിട്ടില്ല.പന്തുമായി മമ്മൂട്ടിയെത്തിയതും മമ്മൂട്ടിയുടെ പ്രായക്കുറവ് കണ്ട് സൽമാനും കത്രീനയും ഞെട്ടിയതും അടക്കം ബ്ലാസ്റ്റേഴ്സ് കളിയിലെ ട്രോളുത്പാദന സാധ്യതകളെല്ലാം പൊളിച്ചടുക്കുകയാണ് ട്രോളന്മാർ. ഈ ട്രോളുകള്‍ നിങ്ങളുമൊന്ന് കണ്ട് നോക്കൂ.

Recommended