പോപ്പുലർ ഫ്രണ്ടിന്റെ മതം മാറ്റം, പുതിയ വെളിപ്പെടുത്തല്‍ | Oneindia Malayalam

  • 7 years ago
The Popular Front Of India under NIA Investigation is accused of brainwashing Hindu Women and marrying them off to Muslim men.

ഹാദിയ കേസുമായി ബന്ധപ്പെട്ടാണ് മതപരിവർത്തന ചർച്ചകള്‍ ചൂടുപിടിച്ചത്. ഈ സാഹചര്യത്തില്‍ വിദേശത്ത് നിന്ന് പണം സ്വീകരിക്കാറുണ്ടെന്നും സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും പോപ്പുലർഫ്രണ്ട് നേതാക്കളുടെ സമ്മതം. ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറാ പ്രയോഗത്തില്‍ പോപ്പുലർ ഫ്രണ്ടിൻറെ വനിതാ നേതാവ് എ എസ് സൈനബയും സ്ഥാപകനേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ദൃശ്യങ്ങള്‍ വാർത്താചാനല്‍ പുറത്തുവിട്ടു. ആർഎസ്എസുകാർ പ്രശ്നം ഉണ്ടാക്കുന്നതിനാലാണ് മതപരിവർത്തനം എന്ന വാക്ക് ഉപയോഗിക്കാത്തത് എന്നും ഇവർ പറയുന്നു. മഞ്ചേരിയിലെ സത്യസരണി ഒരു മതംമാറ്റ കേന്ദ്രമല്ലെന്നും ഇവർ പറയുന്നു. ഈ സാഹചര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹമ്മദ് ഷരീഫ്.

Recommended