ടീമിലേക്ക് വിളിച്ചില്ല: ദു:ഖം പങ്കുവെച്ച് വല്ല്യേട്ടന്‍! | Oneindia Malayalam

  • 7 years ago
ISL 2017: Cederic Hengbart announces that he wont be there in Kerala Blasters. He shares his sadness with blasters fans through twitter. He says blasters management have some other plan.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്‌നേഹപൂര്‍വം വല്ല്യേട്ടന്‍ എന്ന് വിളിപ്പേരിട്ട സെഡ്രിക് ഹെങ്ബര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവെച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്‌ബെര്‍ട്ട് നിലവിലെ അവസ്ഥ തുറന്നുപറഞ്ഞത്. ടീം മാനേജ്‌മെന്റിനെയും അദ്ദേഹം പരാമര്‍ശിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് തവണ ഫൈനലിലെത്തിയപ്പോഴും അതില്‍ ഹെങ്ബര്‍ട്ടിന്റെ വലിയ സംഭാവനകളുണ്ടായിരുന്നു. ഗോള്‍ലൈന്‍ സേവുകളുള്‍പ്പെടെ പുറത്തെടുത്ത് പലപ്പോഴും ഈ ഫ്രഞ്ചുകാരന്‍ ആരാധകരെ ഞെട്ടിച്ചു. പ്രായം 37 ആയെങ്കിലും തന്നില്‍ പ്രായമേറാത്ത ഒരു പോരാളിയുണ്ടെന്ന് അദ്ദേഹം പലപ്പോഴും ഓര്‍മിപ്പിച്ചു.

Recommended