ശോഭാ സുരേന്ദ്രനെതിരായ പോസ്റ്റ്: മാപ്പ് പറഞ്ഞ് നാട്ടുകാരന്‍ | Oneindia Malayalam

  • 7 years ago
Post Against BJP's Sobha Surendran: Person Apologizes


കേരളത്തില്‍ വല്ലവിധേനെയും ശ്വാസമൊന്ന് വിടാന്‍ കഷ്ടപ്പെടുന്നതിന് ഇടയില്‍ ബിജെപിയുടെ മര്‍മ്മത്തിന് കിട്ടിയ അടി ആയിരുന്നു മെഡിക്കല്‍ കോഴ വിവാദം. സംസ്ഥാന നേതാക്കളടക്കം നാണം കെട്ട കോഴക്കഥകള്‍ക്ക് പിന്നാലെ ബിജെപി നേതാക്കളുടെ സ്വത്ത് വിവരങ്ങളും സംശയത്തിന്റെ നിഴലിലായി. ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പേരില്‍ സ്വത്ത് സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരുടെ മറുപടിപരമ്പരാഗത സ്വത്ത് ആണെന്നും കൃഷിയുണ്ടെന്നും മറ്റുമായിരുന്നു. ഇതിനതിരെ സോഷ്യല്‍ മീഡിയയില്‍ സിപിഎം അടക്കമുള്ള എതിര്‍പാര്‍ട്ടികള്‍ വന്‍ പ്രചാരണവും നടത്തുകയുണ്ടായി.
ഒപ്പം ശോഭാ സുരേന്ദ്രന്റെ നാട്ടുകാരന്റെ ഒരു പോസ്റ്റും വൈറലായിരുന്നു. ഭര്‍ത്താവിനെന്താ ജോലി എന്ന് പറഞ്ഞുതുടങ്ങുന്ന പോസ്റ്റ് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റിട്ടയാള്‍ മാപ്പുപറഞ്ഞ് രംഗത്തെത്തി. പോസ്റ്റ് വൈറലാകുമെന്ന് കരുതിയില്ലെന്നും വാട്‌സ്ആപ്പില്‍ ആരോ അയച്ച മെസേജിന്റെ അടിസ്ഥാനത്തില്‍ ഇട്ട പോസ്റ്റാണെന്നുമാണ് ഇയാളുടെ വാദം. നാട്ടുകാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Recommended