പുഴയ്ക്ക് കുറുകെ പാലം പണിയും പ്രതീക്ഷ കെെവിടാതെ വയനാട്

  • 29 days ago
Wayanad Landslides: Helicopter rescue under consideration but faces difficulty in landing | തുടരെ ഉണ്ടായ ഉരുൾപെട്ടലിൽ വിറങ്ങലിച്ച് നിൽക്കുകയാണ് വയനാട്. മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ മരണം 45 കടന്നു . എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം. അവിടുത്തെ വിവരങ്ങൾ കൂടി പുറത്തുവരുമ്പോൾ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതിനിടെ രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി. കോഴിക്കോട്ടേക്ക് ഹെലികോപ്റ്ററുകൾ തിരികെപ്പോയതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.

#Wayanad #WayanadNews #WayanadLandslide

Recommended