സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ; ഇ.പി വിഷയവും ചർച്ച ചെയ്യും

  • 14 days ago
ലോക്സഭ തെര‍ഞ്ഞെടുപ്പ് പോളിങ് വിലയിരുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചേരും. എട്ടു മുതല്‍ 12 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. എന്നാൽ ഇ.പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവ്ഡേക്കറെ കണ്ടു എന്ന വിഷയം നേതൃയോ​ഗത്തിൽ ചർച്ചയാകും. ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി. ഇ പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ. കൺവീനർ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐക്ക് എതിർപ്പുണ്ട്.

Recommended