കൊടും മഴയിൽ ജീവിതം കൈവിട്ട് ആലപ്പുഴയിലെ കർഷകർ | Oneindia Malayalam

  • 2 years ago
ആലപ്പുഴയിൽ കനത്ത മഴയെത്തുടർന്ന് വ്യാപക നാശ നഷ്ടം. മാന്നാറിൽ ശക്തമായ മഴയിൽ മട വീണ് 30 ഏക്കറിലെ കൃഷിയും പള്ളിപ്പാട്ട് മട വീണ് 110 ഏക്കറിലെ കൃഷിയും വെള്ളത്തിലായി. കനത്ത മഴ കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ 3 ഷട്ടറുകൾ കൂടി ഉയർത്തിയിട്ടുണ്ട്. ചേർത്തല മേഖലയിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ മാത്രമാണ് ഇന്നലെ ഉണ്ടായത്. തീരമേഖലകളിൽ ഒഴികെ മറ്റെവിടെയും കാര്യമായ വെള്ളക്കെട്ടുണ്ടായില്ല. എങ്കിലും വരും ദിവസങ്ങൾ മഴ കനത്തേക്കുമെന്നു മുന്നറിയിപ്പുള്ളതിനാൽ ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിൽ മട വീണ് 110 ഏക്കറിലെ നെൽക്കൃഷി വെള്ളത്തിനടിയിലായി.



Recommended