കുടിവെള്ളപ്രശ്‌നത്തിന്റെ പേരില്‍ ഭിന്നിച്ച് നാട്

  • 2 years ago
കുടിവെള്ളപ്രശ്നത്തിൻറെ പേരിൽ നാട്ടുകാർ ഭിന്നിക്കുന്നു. കട്ടപ്പന കല്യാണതണ്ട് മണ്ണത്താനിപ്പടി കുടിവെള്ള പദ്ധതിയാണ് 25ഓളം കുടുംബങ്ങളുടെ സമാധാനം കെടുത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് രണ്ടേമുക്കാൽ ലക്ഷം രൂപ മുടക്കി ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് മണ്ണത്താനിപ്പടി കുടിവെള്ള പദ്ധതി. കട്ടപ്പന നഗരസഭയിലെ 32,33 വാർഡുകളിലെ ഇരുപത്തിയഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനായി ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് ഒരു നാടിൻറെ തന്നെ സമാധാനാന്തരീക്ഷം തകർക്കുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നത്.

Recommended