പൊലീസ് ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ് പി വൺ ഇന്ത്യയോട് | Oneindia Malayalam

  • 3 years ago
കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം പുറത്തെ സൗഹൃദങ്ങളും കളിനേരങ്ങളുമൊക്കെ കുറഞ്ഞതോടെ കുട്ടികള്‍ പലരും ഓണ്‍ലൈന്‍ - മൊബൈല്‍ ഗെയിമുകളുടെ ലോകത്തിനൊപ്പം സഞ്ചരിക്കുന്നതായി പൊലീസ് ഹൈടെക് ക്രൈം എൻക്വയറി സെൽ അഡീഷണൽ എസ്പി ഇഎസ് ബിജുമോൻ. ലഹരിക്ക് അടിമപ്പെട്ട് പോകുന്നവരില്‍ കാണുന്നതു പോലെയുള്ള ഭ്രാന്തമായ ആവേശമാണ് ഇത്തരം കളികളോടു ചില കുട്ടികള്‍ക്കെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ശ്രദ്ധ പരമപ്രധാനമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Recommended