നവീന ചിന്താഗതിയിൽ പിറന്നത് 'കൈത്താങ്ങും' 'സാന്ത്വനവും'
  • 3 years ago
Kerala police doing great work during The pandemic
കൊവിഡ് മഹാമാരിക്കാലത്ത് മാതൃകയുമായി പൊലീസ് സേനാംഗങ്ങൾ. തിരുവനന്തപുരം സിറ്റിയിലെ കോവളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് നവീന ചിന്താഗതിയോടെ രണ്ട് ടെലി പ്ലാറ്റ്ഫോമിംഗ് പദ്ധതികൾക്ക് രൂപം നൽകിയത്. ആവശ്യക്കാർക്കു മരുന്നുകൾ എത്തിക്കാൻ 'സാന്ത്വന'വും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ 'കൈത്താങ്ങു'മാണ് സേനാംഗങ്ങൾ രൂപീകരിച്ചത്. കുറ്റകൃത്യങ്ങൾ തടയാൻ സ്റ്റേഷനിൽ ടൂറിസം വകുപ്പിൻ്റെ സഹായത്തോടെ മികവാർന്ന രീതിയിലുള്ള വലിയ സ്ക്രീനും നിർമ്മിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എസ് എച്ച് ഒ യുടെ ഫേസ്ബുക്ക് പേജും ഉപയോഗിക്കുന്നുണ്ട്. ക്രമസമാധാനപാലനം അടക്കമുള്ള ദൈനംദിന ജോലികൾക്കൊപ്പമാണ് ഉദ്യോഗസ്ഥർ ഇതിലും സജീവമായി ഇടപെടുന്നത്. ഫോർട്ട് സബ് ഡിവിഷന് കീഴിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
Recommended