ദേ ഇന്ത്യയുടെ മുണ്ടൂർ മാടൻ ഷമി..മൈതാനത്ത് തണുത്ത് വിറച്ച് മുണ്ടുടുത്ത് താരം
  • 3 years ago
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ അഞ്ചാം ദിവസം ന്യൂസീലന്‍ഡിനെതിരെ നാലു വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സ്വന്തമാക്കിയത്. റോസ്.റോസ് ടെയ്‌ലര്‍, ബി.ജെ. വാട്‌ലിങ്, കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം, കൈല്‍ ജാമീസന്‍ എന്നിവരെയാണ് ഷമി പുറത്താക്കിയത്. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഗ്രൗണ്ടില്‍ ആവേശം തീര്‍ത്ത ഷമി ചൊവ്വാഴ്ച വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാര്യംകൊണ്ടുകൂടിയാണ്. മത്സരത്തിനിടെ അരയില്‍ ടവല്‍ കെട്ടി ഗ്രൗണ്ടില്‍നില്‍ക്കുന്ന ഷമിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച
Recommended