'#VaccineChallenge' in Kerala, Rs 50 lakh received in CMDRF

  • 3 years ago
'#VaccineChallenge' in Kerala, Rs 50 lakh received in CMDRF
സംസ്ഥാനത്ത് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് കൊണ്ടും കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ വാക്‌സിന്‍ ചാലഞ്ച് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് 51 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. രണ്ട് ഡോസ് വാക്സിന്‍ തുകയായ 800 രൂപ സംഭാവന എന്ന തരത്തിലായിരുന്നു ക്യമ്പെയ്ന്‍ തുടങ്ങിയത്.സൗജന്യമായി വാക്സിനെടുത്തവര്‍ വാക്സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്ന ക്യാംപെയ്ന്‍ ഫലം കണ്ടു തുടങ്ങി എന്ന് മനസ്സിലാകുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതായത് വാക്‌സിനിലെ കേന്ദ്ര അവഗണനയിലും കേരളം മുട്ടുമടക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് മലയാളികള്‍


Recommended