Asharf Thamarassery shares story of an Indian employee and pakistan employer
  • 3 years ago
Asharf Thamarassery shares story of an Indian employee and pakistan employer
ചില സ്‌നേഹബന്ധങ്ങള്‍ അങ്ങനെയാണ്. ദേശത്തിനും ഭാഷയ്ക്കും വംശത്തിനും മതത്തിനും എല്ലാം അതീതമായിരിക്കും.ഈ മഹാമാരിക്കാലത്ത് പലകുറി അത്തരം സ്‌നേഹബന്ധങ്ങള്‍ വെളിവായിട്ടുണ്ട്. ഇനി പറയുന്നത് ഒരു കോഴിക്കോട്-പാതിസ്ഥാന്‍ സ്‌നേഹത്തിന്റെ കഥയാണ്. യുഎയില്‍ ഹൃദയാഘാതം വന്ന് മരിച്ച പ്രശാന്ത് എന്ന കോഴിക്കോട്ടുകാരനും അസര്‍ മഹമൂദ് എന്ന പാകിസ്ഥാനിയും തമ്മിലുള്ള ആ നിഷ്‌കളങ്ക സ്‌നേഹം പങ്കുവച്ചത് യുഎയിലെ ജീവകാരുണ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ്. അസറിന് ഒരു തൊഴിലാളി മാത്രമായിരുന്നില്ല പ്രശാന്ത് സഹോദരനായിരുന്നു. എംബാമിംഗ് സെന്ററില്‍ പ്രശാന്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ വേണ്ടി പെട്ടിയിലെടുത്ത് വെക്കുമ്പോള്‍ അസര്‍ ഭായിയുടെ കണ്ണ് നിറഞ്ഞു. ദേശത്തിനും മതത്തിനും മുകളിലായിരുന്നു അവര്‍ തമ്മിലുളള സ്‌നേഹബന്ധമെന്ന് അഷ്‌റഫ് കുറിക്കുന്നു
Recommended