അവസാന പന്തില്‍ സിക്‌സര്‍ നേടാതെ എങ്ങനെ സഞ്ജുവിനെ തടുത്തു ? | Oneindia Malayalam
  • 3 years ago
IPL 2021: Arshdeep Singh reveals how he stopped Sanju Samson from hitting a last-ball six in PBKS vs RR matchഐപിഎല്ലിലെ ഏറ്റവും ആവേശകരമായ പോരാട്ടം കണ്ട മത്സരങ്ങളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും തമ്മില്‍ നടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 222 എന്ന വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ നാല് റണ്‍സകലെ രാജസ്ഥാന്‍ പൊരുതിവീണു. സഞ്ജു സാംസണിന്റെ (119) ഒറ്റയാള്‍ പോരാട്ടം അവസാന പന്ത് വരെ പഞ്ചാബ് കിങ്സിനെ വിറപ്പിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ 13 റണ്‍സായിരുന്നു വേണ്ടത്. അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണമെന്നിരിക്കെ സഞ്ജുവിനെ ദീപക് ഹൂഡയുടെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് സിങ്ങാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.ഇപ്പോഴിതാ സഞ്ജുവിനെ എങ്ങനെയാണ് അവസാന പന്തില്‍ സിക്സര്‍ നേടാതെ തടുത്തുനിര്‍ത്തിയതെന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് യുവ പേസര്‍ അര്‍ഷ്ദീപ്


Recommended