Chris Gayle Returns For KXIP | Oneindia Malayalam

  • 4 years ago
Chris Gayle Returns For KXIP
കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അടുത്ത എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇനി നോക്കൗട്ടില്‍ എത്താന്‍ സാധിക്കൂ. അവസരത്തിനൊത്ത് ഉയരാത്തതില്‍ ടീമിനെതിരെ വ്യാപക വിമര്‍ശവും ഉയരുന്നുണ്ട്. പക്ഷേ പഞ്ചാബിന്റെ അടുത്ത ഏഴ് മത്സരങ്ങളും വിജയിക്കുമെന്ന് ഉറപ്പ് പറയുകയാണ് യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയില്‍. ഈ സീസണില്‍ ഇതുവരെ അദ്ദേഹം പഞ്ചാബിനായി കളിച്ചിട്ടില്ല. ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തില്‍ ഗെയില്‍ ഇറങ്ങും. നേരത്തെ തന്നെ ഇറങ്ങേണ്ട ഗെയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

Recommended