തെങ്ങിന്റെ മുകളിൽ വാർത്താസമ്മേളനം നടത്തിയ മന്ത്രി | Oneindia Malayalam

  • 4 years ago
Sri Lanka’s Coconut Minister holds press conference from on top of a coconut tree
ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദിക ഫെർണാണ്ടോ ഇന്നലെ വാർത്താസമ്മേളനം നടത്തിയത് തെങ്ങിന്റെ മുകളിലിരുന്നുകൊണ്ടാണ്. പന, റബർ എന്നിവയുടെ ചുമതലയും മന്ത്രിക്കാണ്. ദൻകോട്ടുവയിലെ തന്റെ തെങ്ങിൻതോട്ടത്തിലേക്കാണ് മന്ത്രിമാധ്യമപ്രവർത്തകരെ മന്ത്രി വാർത്താസമ്മേളനത്തിന് ക്ഷണിച്ചത്. മാധ്യമപ്രവർത്തകർ എത്തിയതോടെ തെങ്ങിൽ വലിഞ്ഞുകയറിയ മന്ത്രി തേങ്ങയും ഇട്ടു. തുടർന്നായിരുന്നു തെങ്ങിൻ മുകളിലിരുന്നുള്ള വാർത്താസമ്മേളനം.

Recommended