Dhruva Sarja & Prerana test negative for COVID 19
  • 4 years ago
Dhruva Sarja & Prerana test negative for COVID 19
കന്നഡ നടന്‍ ധ്രുവ സര്‍ജയുടേയും ഭാര്യ പ്രേരണ ശങ്കറിന്റെയും പുതിയ കോവിഡ് ഫലം നെഗറ്റീവ്. ഇരുവരും കോവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു. ട്വിറ്ററിലൂടെ ധ്രുവ സര്‍ജ തന്നെയാണ് കോവിഡ് നെഗറ്റീവായ കാര്യം അറിയിച്ചത്. തന്നെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കുമെല്ലാം താരം നന്ദി അറിയിച്ചു. മരണപ്പെട്ട സഹോദരന്‍ ചിരഞ്ജീവി സര്‍ജയുടെ അനുഗ്രഹം കൂടെയുണ്ടെന്നും ധ്രുവ സര്‍ജ ട്വീറ്റില്‍ കൂട്ടിച്ചര്‍ത്തു.
Recommended