ലോക്ക്ഡൗണ്‍; വാഹന രേഖകളുടെ കാലാവധി ജൂലൈ 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

  • 4 years ago
ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ് തുടങ്ങി വാഹന രേഖകളുടെ കാലാവധി നീട്ടി നല്‍കി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ മന്ത്രാലയം. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ കാലാവധി കഴിഞ്ഞ വാഹന രേഖകള്‍ പുതുക്കുന്നതിന് ജൂലൈ 31 വരെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മെയ് 15 വരെയായിരുന്നു നീട്ടി നല്‍കിയിരുന്നത്. ഇതാണിപ്പോള്‍ ജൂലൈ 31 വരെ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് രേഖകള്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടിയാണ് ഈ നടപടി.

Recommended