New Zealand discussing 'helicopter money' handouts
ആളുകളുടെ ഇടയിലേക്ക് സര്‍ക്കാരില്‍ നിന്ന് നേരിട്ട് പണം ട്രാന്‍സ്ഫര്‍ ചെയ്ത് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന ഹെലികോപ്റ്റര്‍ മണി പദ്ധതി ന്യൂസിലാന്റ് നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ന്യൂസിലാന്‍ഡ് ധനമന്ത്രി ഗ്രാന്‍ഡ് റോബേര്‍ട്ട്‌സ്ണ്‍ ഇന്ന് നടത്തി. പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണയാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ നല്‍കിയിരിക്കുന്നത്.നേരത്തെ തന്നെ ഈ പദ്ധതിയെക്കുറിച്ച് നിരവധി ആലോചനകള്‍ നടത്തിയിരുന്നുവെന്നും ഇപ്പോള്‍ അതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു