വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

  • 4 years ago
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് എല്ലാ മേഖലയിലും സൃഷ്ടിച്ചിരിക്കുന്നത്. ഒരുപാട് ജനങ്ങള്‍ക്ക് ജോലി നഷ്ടമായി. ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലും ഇത് ഇപ്പോള്‍ പ്രതിഫലിച്ചു തുടങ്ങി എന്നുവേണം പറയാന്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ വരുമാനം 95 ശതമാനം കുറഞ്ഞതായി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് പ്ലാറ്റ്‌ഫോമായ ഓല വ്യക്തമാക്കി. ഇതേതുടര്‍ന്ന് കമ്പനിയിലെ 1,400 ജീവനക്കാരെ പിരിച്ചുവിടുന്നതായും ഓല അറിയിച്ചു. ജീവനക്കാര്‍ക്ക് അയച്ച മെയിലിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Recommended