ഇന്ത്യയിലെ ഹിന്ദുക്കളെ യുഎഇയില്‍ അനുവദിക്കില്ലെന്ന് പറഞ്ഞാല്‍... | Oneindia Malayalam

  • 4 years ago
സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ കൂടുതല്‍ പ്രതികരണവുമായി യുഎഇ രാജകുടുംബാംഗവുമായി ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി. സമുഹ മാധ്യമങ്ങളിലൂടെ ചില ആളുകള്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ ഒരേ സമയം വേദനയും ദേഷ്യവും ഉണ്ടാക്കുന്നതാണെന്ന് ഷെയ്ഖ ഹെന്ത് ഫൈസല്‍ അല്‍ ഖാസിമി പറയുന്നു. ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് നേരെ നടന്ന വിദ്വേഷ പ്രചാരണങ്ങളില്‍ ശക്തമായ വിമര്‍നം നടത്തിയ വ്യക്തിയായിരുന്നു ഖാസിമി. ഇതിന് പിന്നാലെ ഖാസിമിക്ക് നേരെ ഇന്ത്യക്കാരില്‍ നിന്ന് വലിയ തോതിലുള്ള സൈബര്‍ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്