ധോണിയുടെ മടക്കം ഐപിഎല്ലിലെ പ്രകടനം നിർണായകമാകുമെന്ന് രവിശാസ്ത്രി

  • 4 years ago
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മടങ്ങിവരവിന് ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഏകദിന ലോകകപ്പ് സെമി പോരാട്ടത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതിന് ശേഷം മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ കുപ്പായത്തിൽ മത്സരിക്കാനിറങ്ങിയിട്ടില്ല. അതിന് ശേഷമുള്ള പരമ്പര ധോണി സൈനിക സേവനത്തിനായി മാറ്റിവെച്ചത് ധോണി വിരമിക്കുന്നതിനുള്ള സാധ്യതയായും വ്യാഘ്യാനിക്കപ്പെട്ടിരുന്നു. ഇതിനിടയാണ് ധോണിയുടെ തിരിച്ചുവരവിന് അടുത്ത വർഷം നടക്കുന്ന ഐ പി എല്ലിലെ പ്രകടനം നിർണായകമാകുമെന്ന സൂചനയുമായി രവി ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്.

Recommended