ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ്

  • 5 years ago
സോഷ്യല്‍ മീഡിയാ സേവനങ്ങളായ ഇന്‍സ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ഫെയ്സ്ബുക്ക്, ഹെലോ, ട്വിറ്റര്‍ തുടങ്ങിയവയെ പിന്നിലാക്കി ടിക് ടോക്ക് ആപ്ലിക്കേഷന്‍. ഹ്രസ്വ വീഡിയോ പങ്കുവെക്കുന്നതിനായുള്ള ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിലാണ് ടിക് ടോക്ക് ആപ്ലിക്കേഷന്‍ ഈ സോഷ്യല്‍ മീഡിയാ സേവനങ്ങളെ പിന്നിലാക്കിയത്.2019-ലെ ദി സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ടിലാണ് ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ടിക് ടോക്ക് ഒന്നാമതെത്തിയത്. ഏറ്റവും അധികം ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഫേസ്ബുക്കാണ് രണ്ടാമത്. ഇന്‍സ്റ്റാഗ്രാം, ലൈക്കീ, സ്നാപ്ചാറ്റ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് ആപ്ലിക്കേഷനുകള്‍.

Recommended