സ്വര്‍ണപ്പണിക്കാരുടെ സയനൈഡ് എങ്ങനെ സാധാരണക്കാരിലേക്ക് എത്തുന്നു ? | Oneindia Malayalam
  • 5 years ago
facts about cy@nide, and cy@nide poisoning
കൂടത്തായി, ജോളി, സയനൈഡ് കുറച്ച് ദിവസങ്ങളായി മലയാളികളുടെ ചര്‍ച്ചകള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നത് ഈ കാര്യങ്ങളിലാണ്. തമിഴ് പുലികള്‍ ശക്തരായിരുന്ന കാലത്താണ് സയനൈഡിനെപ്പറ്റി പലരും കേള്‍ക്കുന്നത്. കഴുത്തില്‍ മാലയില്‍ സൂക്ഷിക്കുന്ന സയനൈഡ് ക്യാപ്സ്യൂള്‍ പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ കടിച്ചു പൊട്ടിക്കുന്നതോടെ തല്‍ക്ഷണം മരണം. ഇതൊക്കെ ആണ് സിനിമയിലൂടെയും മറ്റും കേട്ടും കണ്ടുമുള്ള പരിചയം. സയനൈഡ് പോലൊരു വസ്തുവിന്റെ യഥാര്‍ത്ഥ ഉപയോഗം ആഭരണ നിര്‍മ്മാണ മേഖലയിലാണ്. അതായത് ആഭരണ നിര്‍മ്മാണ മേഖലയിലെ പ്രധാന അസംസ്‌കൃത വസ്തുവാണിത്.
Recommended