ടി.ഒ.സൂരജ് പ്രശ്‌നക്കാരന്‍; പാലം അഴിമതിയില്‍ നടപടി തുടരട്ടെയെന്ന് ജി.സുധാകരന്‍, ഇബ്രാഹിംകുഞ്ഞ് മുങ്ങിയെന്ന് അഭ്യൂഹം?

  • 5 years ago
ടി.ഒ.സൂരജ് പ്രശ്‌നക്കാരനാണെന്നും അയാളുടെ കാലത്തുണ്ടായ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലാരിവട്ടം പാലം അഴിമതി കേസില്‍ നിയമാനുസൃതം നടപടി തുടരും. കേസില്‍ വലിയ ഗൂഢാലോചന ഉണ്ടാകാം. പാലം പണിയുന്നതിന് മുന്‍പ് മുന്‍കൂറായി കരാര്‍ കമ്പനിക്ക് പണം നല്‍കുന്ന കീഴ്വഴക്കമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Recommended