ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി
  • 5 years ago
ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഒഡീഷയിലെ പുരി തീരത്താണ് ചുഴലിക്കാറ്റ് കര തൊട്ടത്. വരുന്ന ഒരു മണിക്കൂറിനുള്ളില്‍ ഫോനി പൂര്‍ണമായും കരയിലെത്തും. വടക്ക് പടിഞ്ഞാറന്‍ ദിശയിലാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. കരയിലെത്തുന്നതോടെ ഫോനിയുടെ തീവ്രത കുറയും. ബംഗാളിലെത്തുന്നതോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്ധ്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.ഒഡീഷയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ഭുവനേശ്വറില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തിലാണെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒന്‍പത് മീറ്റര്‍ ഉയരത്തില്‍ വരെ ഇവിടെ തിരമാലകള്‍ ആഞ്ഞടിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലായി.
Recommended