പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ ആയിരിക്കും ആഭ്യന്തരമന്ത്രി

  • 5 years ago
"മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയാൽ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷാ ആയിരിക്കും ആഭ്യന്തരമന്ത്രി. അമിത്ഷാ ആദ്യമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൽ.കെ അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധി നഗറിൽ നിന്നുമാണ് അമിത് ഷാ ഇത്തവണ മത്സരിക്കുന്നത്. അമിത് ഷാ അടുത്ത ആഭ്യന്തരമന്ത്രിയായാൽ രാജ്യത്ത് സംഭവിക്കുന്ന കാര്യം ഒന്ന് ചിന്തിച്ചു നോക്കൂ"വെന്നും കേജ്‌രിവാൾ ചോദിച്ചു.അമിത് ഷാ ആഭ്യന്തരമന്ത്രി ആവുകയാണെങ്കിൽ ഗോവയിലെ സാമ്പത്തിക വ്യവസ്ഥിതി തകർന്നുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവയിൽ ഇതുവരെ ആൾക്കൂട്ട കൊലപാതകം നടന്നിട്ടില്ല. ബി.ജെ.പി തിരിച്ചധികാരത്തിലെത്തിയാൽ ഗോവയിലെ സ്ഥിതി മാറും. വിദേശികൾ ഏറെ എത്തുന്ന സ്ഥലമാണ് ഗോവ. ഇത്തരത്തിലുള്ള സംഭവങ്ങൾ ഗോവയിൽ ഉണ്ടായാൽ വിദേശ സഞ്ചാരികൾ എത്തുന്നത് കുറയുമെന്നും അത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു

#amitshah #bjp #modi

Recommended