#cpm സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചെറുപ്പളശ്ശേരി പീഡനക്കേസ്

  • 5 years ago
സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചെറുപ്പളശ്ശേരി പീഡനക്കേസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ചെറുപ്പളശ്ശേരി പീഡനക്കേസ് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. സിപിഎം നേതാക്കൾക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചു. എന്നാൽ പ്രതിഷേധത്തിനൊടുവിൽ സിപിഎം തങ്ങളുടെ നിലപാട് മാറ്റുകയും ചെയ്തു. താൻ ഒരു എസ്എഫ്ഐ പ്രവർത്തകയാണെന്ന് പെൺകുട്ടി നിരന്തരം പറയുന്നു. പെൺകുട്ടിയുടെ കുടുംബം ഇടത് അനുകൂലികൾ ആണെന്ന് പാർട്ടി നേതൃത്വം തന്നെ വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും വ്യക്തമായ അന്വേഷണം വേണമെന്നുമാണ് സിപിഎം നേതൃത്വം ആവശ്യപ്പെടുന്നത്. സിപിഎം ഏരിയകമ്മിറ്റി ഓഫീസുകളിൽ നിന്ന് നിരന്തരം പുറത്തുവരുന്ന ഇത്തരം പീഡന ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ കപട സ്ത്രീ സുരക്ഷാവാദത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.

Recommended