#congress കോൺഗ്രസ് റെക്കോർഡ് വിജയം നേടുമെന്ന് ഉമ്മൻചാണ്ടിയുടെ പ്രവചനം.

  • 5 years ago
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റെക്കോർഡ് വിജയം നേടുമെന്ന് ഉമ്മൻചാണ്ടിയുടെ പ്രവചനം. കോലീബി സഖ്യമെന്ന കോടിയേരിയുടെ പ്രസ്താവന പരാജയം സമ്മതിക്കുന്നതിനുള്ള തെളിവ് തന്നെയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഇന്ത്യയിൽ പോരാട്ടം മോദിയും രാഹുലും തമ്മിലാണ്. ഇക്കാര്യം ബംഗാളിലെ സിപിഎം നേതാക്കൾവരെ സമ്മതിക്കും. അക്രമ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. ഇതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോടിയേരിയുടെ ശ്രമം എന്നും ഉമ്മൻചാണ്ടി ആക്ഷേപിച്ചു. ഒന്നാം യുപിഎ സർക്കാരിനെ താഴെയിറക്കാൻ ബിജെപിക്കൊപ്പം വോട്ടു ചെയ്തവരാണ് സിപിഎമ്മെന്നും ഉമ്മൻചാണ്ടി ആരോപിച്ചു

Recommended