#sureshgopi രാഷ്ട്രീയക്കാരനായ അച്ഛനെ തനിക്ക് ഇഷ്ടമല്ലെന്ന് ഗോകുൽ സുരേഷ്
  • 5 years ago
രാഷ്ട്രീയക്കാരനായ അച്ഛനെ തനിക്ക് ഇഷ്ടമല്ലെന്ന് ഗോകുൽ സുരേഷ്. രാഷ്ട്രീയക്കാരനായ അച്ഛനെക്കാൾ തനിക്ക് നടനായ അച്ഛനെയാണ് ഇഷ്ടമെന്ന് എം പി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പറയുന്നു. ഈ നാട്ടിലെ രാഷ്ട്രീയം തനിക്ക് ഇഷ്ടമല്ല എന്നാണ് യുവ നടന്റെ അഭിപ്രായം. അച്ഛൻ വളരെയധികം രാജ്യസ്നേഹമുള്ള വ്യക്തിയാണ്. രാജ്യത്തിനുവേണ്ടി അദ്ദേഹം പലതും ആത്മാർത്ഥമായി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. അച്ഛൻ സമ്പാദിച്ച പണമെല്ലാം എത്രയോ നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ഗോകുൽ സുരേഷ് പറയുന്നു. എന്നാൽ പലപ്പോഴും അദ്ദേഹത്തിൻറെ സേവനങ്ങൾക്ക് അർഹിച്ച പരിഗണന ലഭിക്കാറില്ല. താൻ സിനിമയിലേക്ക് വന്നത് പോലും അച്ഛൻറെ പിന്തുണ കൊണ്ടാണെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി.
Recommended