#pakistan ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചെന്ന വാദം തട്ടിപ്പാണെന്ന് വ്യക്തമാകുന്നു

  • 5 years ago
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജമാഅത്ത് ഉദ്‌വ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചെന്ന വാദം തട്ടിപ്പാണെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ ദിവസം പുറത്തു വിട്ട പട്ടികയില്‍ ലക്ഷ്‌കര്‍ ഇ തോയിബയുടെ രണ്ട് ഉപസംഘടനകള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് പറയുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തു വരുന്നത്.പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ജമാഅത്ത് ഉദ്‌വ, ഫലായി ഇന്‍സാനിയത് എന്നീ ഭീകര സംഘടനകളെ നിരോധിച്ചതായി പാകിസ്ഥാന്‍ അറിയിച്ചത്.

Recommended