#aap ദില്ലിയിൽ ആം ആദ്മി പാർട്ടിയുമായി കൈ കോർക്കില്ലെന്ന് കോൺഗ്രസ്
  • 5 years ago
ദില്ലിയിൽ ആം ആദ്മി പാർട്ടിയുമായി കൈ കോർക്കില്ലെന്ന് കോൺഗ്രസ്. അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ യോഗത്തിന് ശേഷം മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതാണ് ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ആം ആദ്മി പാർട്ടിയുമായുള്ള സഖ്യസാധ്യത സംബന്ധിച്ച് രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷമാണ് അന്തിമതീരുമാനം വന്നത്. ഇന്നലെ ദില്ലിയിലെ ഏഴ് ലോക്‍സഭാ സീറ്റുകളിൽ ആറെണ്ണത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി, കോൺഗ്രസുമായി ഒരു സഖ്യത്തിന് തയ്യാറായിരുന്നെന്നാണ് സൂചന. സീറ്റ് വിഭജന ഫോർമുല സംബന്ധിച്ച് ഇരു പാർട്ടികളും തമ്മിൽ പ്രാഥമിക ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു.ദില്ലിയിൽ രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാൻ തയ്യാറാണെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നതായാണ് സൂചന. ദില്ലിയെക്കൂടാതെ പാർട്ടിയ്ക്ക് ശക്തിയുള്ള പ‍ഞ്ചാബിലും ഒരു സഖ്യത്തിന് ആം ആദ്മി പാർട്ടി തയ്യാറായിരുന്നു. എന്നാൽ ദില്ലിയിൽ മൂന്ന് സീറ്റുകൾ വേണമെന്ന് കോൺഗ്രസ് കടുംപിടിത്തം പിടിച്ചതായാണ് സൂചന.

Recommended