BJP | കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയാൽ വിജയം ഉറപ്പെന്ന് ബി ജെ പി ജില്ലാകമ്മിറ്റി

  • 5 years ago
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയാൽ ബിജെപിക്ക് വിജയം ഉറപ്പെന്ന് ബി ജെ പി ജില്ലാകമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു.ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആവശ്യം.ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷ തിരുവനന്തപുരം മണ്ഡലത്തിലാണ്.മോഹൻലാൽ,സുരേഷ് ഗോപി എം പി,കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ പേരുകൾ പരിഗണനയിലുണ്ടെങ്കിലും ജില്ലാ ഘടകവും ആവശ്യപ്പെടുന്നത് ഗവർണർ കുമ്മനം രാജശേഖരന്റെ തിരിച്ചുവരവാണ്.സ്ഥാനാർത്ഥി നിർണയത്തിനായി ജില്ലാ പ്രസിഡന്റ അടക്കം ഓരോ ജില്ലയിലെയും നേതാക്കളുമായി സംസ്ഥാന അധ്യക്ഷൻ കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ ഈ സാഹചര്യത്തിലാണ് കുമ്മനം വന്നാൽ അനന്തപുരി പിടിക്കാമെന്ന ജില്ലാനേതൃത്വത്തിന്റെ തീരുമാനം. അതേസമയം സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ദേശീയ ജനറൽ സെക്രട്ടറി രാംലാൽ ഇന്ന് തലസ്ഥാനത്തെത്തും.

Recommended