M A Baby | ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് സിപിഎം നേതാവ് എം എ ബേബി

  • 5 years ago
ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് സിപിഎം നേതാവ് എം എ ബേബി വ്യക്തമാക്കി.തെരഞ്ഞെടുപ്പിൽ എം എ ബേബി മത്സരിക്കുമെന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്ന വ്യക്തമായ മറുപടി അദ്ദേഹം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇനിമുതൽ യുവാക്കൾക്കാണ് സ്ഥാനം നൽകേണ്ടത്. അതുകൊണ്ടുതന്നെ സിപിഎം പുറത്തുവിടുന്ന പട്ടികയിൽ യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകുമെന്നും സിപിഎം നേതാവ് എം എ ബേബി വ്യക്തമാക്കി. തന്നെപ്പോലുള്ള വയസ്സായവർ അല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Recommended