ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ സഭയുടെ ഉത്തരവ്

  • 5 years ago
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ സഭയുടെ ഉത്തരവ്.സമരം നടത്തിയ 5 കന്യാസ്ത്രീകൾക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.സമര നേതാവ് സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.മറ്റ് കന്യാസ്ത്രീകളെ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റാനാണ് ഉത്തരവ്.കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണെന്നാണ് കത്തിൽ പറയുന്നത്.എന്നാൽ തങ്ങളെ സ്ഥലം മാറ്റുന്നത് കേസിനെ ദുർബലമാക്കാനാണെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.

Recommended