A Padmakumar | താൻ രാജിവെച്ചു എന്നത് വ്യാജ പ്രചാരണങ്ങൾ മാത്രം ആണെന്ന് പത്മകുമാർ വ്യക്തമാക്കി

  • 5 years ago
താൻ രാജിവെച്ചു എന്നത് വ്യാജ പ്രചാരണങ്ങൾ മാത്രം ആണെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാർ വ്യക്തമാക്കി. കാലാവധി തീരുംവരെ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവക്കില്ല.2019 നവംബർ 14 വരെയാണ് കാലാവധി. അതുവരെ സ്ഥാനത്ത് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. താൻ രാജിവെക്കും എന്നത് ചിലരുടെ ആഗ്രഹമാണ് അത് നടക്കില്ലെന്നും എ പത്മകുമാർ പറഞ്ഞു. അതേസമയം തിരുവാഭരണ ഘോഷയാത്ര അനുഗമിക്കുന്നവരുടെ പട്ടിക ഉണ്ടാക്കിയത് പന്തളം കൊട്ടാരവും ദേവസ്വം ബോർഡ് പോലീസും ചേർന്നാണ്. ആ പട്ടിക മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended