ഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!

  • 5 years ago
സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ

ജപ്പാനിൽ ഒരു മീൻ വിറ്റു പോയത് 21.55 കോടി
ജപ്പാനിലെ സുഷി വ്യാപാരി വാങ്ങിയ മീനിന്റെ വില എത്രയെന്നറിയാമോ? ഞെട്ടാന്‍ തയ്യാറായിക്കോളു, 31 ലക്ഷം ഡോളര്‍ അതായത് 21.55 കോടി രൂപ! ടോക്യോയിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്നാണ് വിലകൂടിയ മത്സ്യത്തെ കിയോഷി കിമുറ എന്ന കോടീശ്വരന്‍ സ്വന്തമാക്കിയത്.278 കിലോയാണ് കിമുറ വാങ്ങിയ ട്യൂണ മത്സ്യത്തിന്റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്തുനിന്നാണ് ഈ ഭീമന്‍ ട്യൂണ മത്സ്യത്തെ പിടികൂടിയത്. 2013 ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന്‍ ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.
സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ. വിലകൂടിയ ട്യൂണ മത്സ്യം ഉപയോഗിച്ചുള്ള സുഷി വിഭവങ്ങള്‍ കഴിക്കാന്‍ ആവശ്യക്കാര്‍ വരിവരിയായി എത്തുമെന്നാണ് കിമുറ പ്രതീക്ഷിക്കുന്നത്.
വിലകൂടിയ ട്യൂണ മത്സ്യം വില്‍പ്പന നടത്തിയ സുകിജി മാര്‍ക്കറ്റ് ട്യൂണ മത്സ്യങ്ങള്‍ വില്‍ക്കുന്നതില്‍ ലോകപ്രശസ്തമാണ്.
1935 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.ലോകത്ത് ട്യൂണ മത്സ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജപ്പാന്‍കാരാണ്. കറുത്ത നിറമുള്ള ട്യൂണയ്ക്കാണ് ജപ്പാനില്‍ ആവശ്യക്കാരേറെ. ഇത് കിട്ടാന്‍ വളരെ പ്രയാസമുള്ളതിനാല്‍ കറുന്ന വജ്രം എന്നാണ് ഇത്തരം ട്യൂണകളെ അവര്‍ വിളിക്കുന്നത്. ഇതിന്റെ ചെറിയ കഷ്ണം വാങ്ങണമെന്നുണ്ടെങ്കില്‍ തന്നെ ആയിരങ്ങള്‍ മുടക്കേണ്ടിവരും.

Recommended