ഇന്ത്യക്കാർ 2018 ൽ ഗൂഗിളിൽ തിരഞ്ഞ ഇരുചക്ര വാഹനങ്ങളിൽ ഒന്നാമൻ 'ജാവ'

  • 5 years ago
തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ടിവിഎസ് അപ്പാച്ചെ സീരീസും

ഇന്ത്യക്കാർ ഈ വര്ഷം ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ ബൈക്ക് ജാവ.
എന്തിനും ഏതിനും ഗൂഗിളില്‍ തിരഞ്ഞ് കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തില്‍ ഇരുചക്ര വാഹനങ്ങളെക്കുറിച്ചറിയാന്‍ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സാക്ഷാല്‍ ജാവ ബൈക്കുകളെയാണ്. ടോപ് ട്രെന്റിങ് ബൈക്കില്‍ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് ടിവിഎസ് അപ്പാച്ചെ സീരീസും. മഹീന്ദ്രയ്ക്ക് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവയുടെ ബ്രാന്‍ഡ് മൂല്യമാണ് ജനപ്രീതി ഉയര്‍ത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പഴയ ഐതിഹാസിക രൂപം അതുപോലെ നിലനിര്‍ത്താന്‍ ശ്രമിച്ചതും വാഹനപ്രേമികളെ ജാവയിലേക്ക് അടുപ്പിച്ചു. ഏതാനം ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പുറത്തിറങ്ങിയ ജാവ ബൈക്കുകള്‍ അടുത്ത വര്‍ഷം തുടക്കത്തോടെ മാത്രമേ ഉപഭോക്താക്കള്‍ക്ക് കൈമാറു. ജാവ ക്ലാസിക് വകഭേദങ്ങളായ ജാവ, ജാവ ഫോർടി ടു എന്നീ ബൈക്കുകളുമായാണ് അടുത്തിടെ വിപണിയിലെത്തിയത്. അടുത്തിടെ ബംഗലൂരുവിലും മറ്റു ചില നഗരങ്ങളിലും ഡീലർഷിപ്പുകൾ തുടങ്ങിയ കമ്പനി, ഇന്ത്യയിൽ കൂടുതൽ ഡീലർഷിപ്പുകൾ തുടങ്ങാനിരിക്കുകയാണ്.
നിലവിൽ 2019 സെപ്റ്റംബർ വരെ ബുക്കിങ്ങുകൾ നിർത്തിവച്ചിരിക്കുകയാണ് ജാവ.
ഇതിൽ നിന്നും വ്യക്തമാണ് എത്രത്തോളമാണ് ജാവയുടെ ജനപ്രീതിയെന്ന്.
ഇന്ത്യന്‍ വിപണിയിലെ വില്‍പനയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള ഇരുചക്ര വാഹനങ്ങളല്ല ടോപ് ട്രെന്റിങ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളവയൊന്നും. ജാവയ്ക്കും അപ്പാച്ചെയ്ക്കും ശേഷം സുസുക്കി ഇന്‍ട്രൂഡര്‍, ടിവിഎസ് എന്‍ടോര്‍ക്ക് 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് എന്നിവയാണ് ലിസ്റ്റില്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹീറോ എക്‌സ്ട്രീം 200ആര്‍, ടിവിഎസ് റേഡിയോണ്‍, ഹീറോ ഡെസ്റ്റിനി 125, ഹീറോ എക്‌സ്പ്ലസ് 200, ബിഎംഡബ്ല്യു ജി 310 ട്വിന്‍സ് എന്നിവയാണ് യഥാക്രമം ആറു മുതല്‍ പത്തുവരെയുള്ളത്.
പക്ഷേ, വിൽപനയെ അടിസ്ഥാനമാക്കിയല്ല ഈ പട്ടിക ഗൂഗിൾ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപനയുള്ള ബൈക്കുകളും സ്കൂട്ടറുകളും പട്ടികയിൽ ഇടം പോലും പിടിച്ചില്ല എന്നത് തന്നെ ഇതിന് വ്യക്തമാണ്. ജനപ്രീതി എന്നത് വിൽപനയെ അടിസ്ഥാനമാക്കി നിർണയിക്കേണ്ട ഒന്നല്ലല്ലോ.
രണ്ടാം സ്ഥാനത്തുള്ള ടിവിഎസ് അപാച്ചെ ടിവിഎസ് ബൈക്കുകളിലെ പകരംവക്കാനാവാത്ത പോരാളിയാണ്
ആർടിആർ 160 മുതൽ ആർആർ 310 വരെയുള്ള അപാച്ചെ സീരീസിലെ ബൈക്കുകൾ ഇതിനകം തന്നെ നമ്മൾ കണ്ടതാണ്. ഒരുപാട് മുഖം മിനുക്കൽ കൊണ്ടും നവീകരിച്ച മാറ്റങ്ങൾ കൊണ്ടും പ്രസിദ്ധനാണ് ടിവിഎസ് അപാച്ചെ.3.സ്ഥാനത്തുള്ള സുസുക്കി ഇൻട്രൂഡർ സുസുക്കിയുടെ 150 സിസി ശ്രേണിയിലെ ക്രൂയിസർ സ്റ്റൈൽ ബൈക്കുകളിൽ മുമ്പനാണ്. പഴയ ഇൻട്രൂഡറിന്റെ സമാനമായ ഡിസൈനും പേരും തന്നെയാണ് പുത്തൻ ഇൻട്രൂഡറിനും നൽകിയിട്ടുള്ളത്.4. സ്ഥാനത്തുള്ള ടിവിഎസ് എൻടോർക് 125 125 സിസി സ്കൂട്ടറുകളിൽപ്പെട്ട എൻടോർക് 125 നല്ല പ്രകടനം കാഴ്ചവെച്ചാണ് 4 സ്ഥാനത്തുള്ളത്.. വളരെ ജനപ്രീതിയുള്ളൊരു മോഡലാണിത്. സവിശേഷതകളിൽ മുഖ്യം സ്പോർടി ലുക്കും സ്റ്റൈലിഷ് രൂപകൽപനയുമാണ്.
125 സിസി സ്കൂട്ടർ ശ്രേണിയിലെ ഏറ്റവും സവിശേഷവും സുഖപ്രദവുമായ ഒന്നാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. 5 സ്ഥാനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് നേടിയത്.
ഇന്ത്യയിൽ മാക്സി-സ്കൂട്ടർ ഡിസൈനിലുള്ള ഏക ഇരുചക്ര വാഹനമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്.
6.സ്ഥാനത്തുള്ള ഹീറോ എക്സ്ട്രീം 200ആർ ഹീറോ മോട്ടോകോർപ് കൊണ്ട് വന്ന പവർഫുൾ ബൈക്കുകളിൽ ഒന്നാണ് . പെർഫോമെൻസിൽ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെങ്കിലും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയാണുള്ളത്. 2018 -ൽ ടിവിഎസ് കമ്പനി നൽകിയ അപ്രതീക്ഷത സമ്മാനമാണ് 7.സ്ഥാനത്തുള്ള ടിവിഎസ് റാഡിയോൺ എന്ന് വേണമെങ്കിൽ പറയാം. ടിവിഎസ് മോട്ടോഴ്സ് നൽകുന്ന കമ്മ്യൂട്ടർ ബൈക്കായ റാഡിയോണാണ് ടോപ് ട്രെൻഡിങ്ങ് പട്ടികയിൽ ഇടം പിടിച്ച ഏക കമ്മ്യൂട്ടർ ബൈക്ക്.8 സ്ഥാനത്തുള്ളത് ഹീറോയുടെ 125 സിസി ശ്രേണിയിൽ വരുന്ന ആദ്യ സ്കൂട്ടറായാ ഡെസ്റ്റിനിയാണ് . അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലിറക്കിയത്. 125 സിസി ശ്രേണിയിൽ വരുന്ന സ്കൂട്ടറുകളിൽ, സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലാണ് ഡെസ്റ്റിനി വരുന്നത്.
ഹീറോ എക്സ്പൾസ് 200 ഇതുവരെ വിപണിയിലെത്തിയില്ലെങ്കിലും ഓൺലൈനിലെ "ഹീറോ" ആയിരിക്കുകയാണ് ഹീറോ എക്സ്പൾസ് 200.
9 സ്ഥാനമാണ് ഹീറോ എക്സ്പൾസ് 200 ന്നുള്ളത്.
2018 -ലെ ഓട്ടോ എക്സ്പോയിലാണ് നിർമ്മാതാക്കൾ എക്സ്പൾസ് 200 പ്രദർശിപ്പിച്ചത്. അടുത്ത വർഷം ആദ്യം തന്നെ വിപണിയിലെത്താനാണ് സാധ്യത. ജർമൻ വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യു, ഇന്ത്യയിലെ അവരുടെ ആദ്യ ബൈക്കുകളായ ബിഎംഡബ്ല്യു ജി 310 ഇരട്ടകളെ വിപണിയിലിറക്കിയിരിക്കുകയാണ്.പട്ടികയിൽ 10 സ്ഥാനത്തുള്ള ബിഎംഡബ്ല്യു ജി 310 ആർ ഉം, ജി 310 ജിഎസ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ മികച്ച ബൈക്കുകളാണെന്ന് പറയാം. ഇവ നിർമ്മിച്ചിരിക്കുന്നത് ഹൊസൂരിലെ ടിവിഎസ് ഫാക്ടറിയിൽ വച്ചാണ്.

Recommended